Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election Campaign Rallies

Thrissur

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​ക​ൾ​ക്കു തു​ട​ക്കം

തൃ​ശൂ​ർ: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ പ്ര​ചാ​ര​ണ റാ​ലി​യു​മാ​യി എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യും. എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണ റാ​ലി ഇ​ന്നു വൈ​കീ​ട്ട് അ​ഞ്ചി​നു തൃ​ശൂ​ർ ശ​ക്ത​ൻ ന​ഗ​റി​ൽ സം​ഘ​ടി​പ്പി​ക്കും. തു​ട​ർ​ന്ന് പൊ​തു​യോ​ഗം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, ഡോ. ​ആ​ർ. ബി​ന്ദു, എം​എ​ൽ​എ​മാ​രാ​യ എ.​സി. മൊ​യ്തീ​ൻ, പി. ​ബാ​ല​ച​ന്ദ്ര​ൻ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ, എം.​എം. വ​ർ​ഗീ​സ്, സി​പി​ഐ ജി​ല്ലാ സെ​ക​ട്ട​റി കെ.ജി. ശി​വാ​ന​ന്ദ​ൻ, എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ ഈ​ച്ച​ര​ത്ത്, പി.​എ​ൽ. ജോ​യ്, ജെ​യ്സ​ണ്‍ മാ​ണി, അ​ഡ്വ.സി.​ടി. ജോ​ഫി, സി.​ആ​ർ. വ​ത്സ​ൻ, പോ​ൾ എം. ​ചാ​ക്കോ, ഷൈ​ജു ബ​ഷീ​ർ, ഗോ​പി​നാ​ഥ് താ​റ്റാ​ട്ട്, മു​ഹ​മ്മ​ദ് ചാ​മ​ക്കാ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

എ​ൻ​ഡി​എ​യു​ടെ പ്ര​ചാ​ര​ണ​റാ​ലി​ക്കു ന​ടി​യും ബി​ജെ​പി നേ​താ​വു​മാ​യ ഖു​ശ്ബു സു​ന്ദ​ർ നേ​തൃ​ത്വം ന​ൽ​കും. അ​യ്യ​ന്തോ​ൾ അ​മ​ർ​ജ​വാ​ൻ ജ്യോ​തി​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു മ​ഹി​ളാ റോ​ഡ് ഷോ ​വൈ​കീ​ട്ട് അ​ഞ്ചി​നു കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ സ​മാ​പി​ക്കും. പൊ​തുസ​മ്മേ​ള​നം ഖു​ശ്ബു ഉ​ദ്ഘാട​നം ചെ​യ്യും.

Latest News

Corehub Up